Featured
‘ലൈഫ് പദ്ധതിയെ തകർക്കാൻ ശ്രമം, കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കി യുഡിഎഫ് സർക്കാർ’; തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് പിണറായി വിജയൻ
തിരുവനന്തപുരം : ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലൈഫ്...
കർണാടക വനത്തിൽ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; വേട്ടക്കാരെന്ന് വനംവകുപ്പ്, നിഷേധിച്ച് കുടുംബം, പ്രദേശത്ത് സംഘർഷാവസ്ഥ
ബംഗളൂരു : കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ കാവേരി വന്യജീവി സങ്കേതത്തിലെ ഹനൂർ ഫോറസ്റ്റ് റേഞ്ചിൽ വനപാലകരുടെ വെടിയേറ്റ് മൂന്നുപേർ കൊല്ലപ്പെട്ടു. വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനപാലകർ അവകാശപ്പെടുന്നത്. എന്നാൽ, നാട്ടുകാരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും...
സർക്കാർ ജീവനക്കാർക്ക് ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ; ഓണം ബോണസ് 4500 രൂപ, അഡ്വാൻസ് 20,000 രൂപ
തിരുവനന്തപുരം : 2025-26 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും മറ്റു വിഭാഗങ്ങളിലുളള ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള...
80-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം; ചെങ്കോട്ടയില്‍ ചരിത്രത്തിലാദ്യമായി വന്ദേമാതരം മുഴങ്ങി, തുടർന്ന് ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ചരിത്രത്തിലാദ്യമായി വന്ദേമാതരം മുഴങ്ങിയചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്ന് മിനിറ്റ് നീണ്ട് നില്‍ക്കുന്ന ഗാനം പതാക ഉയര്‍ത്തുന്നതിന് മുമ്പ്...
ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത
ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെയോടെ ഇന്തോനേഷ്യന്‍ സമയം 5:58-ന്, 10 കിലോമീറ്റര്‍ ആഴത്തില്‍ ഇന്തോനേഷ്യയിലെ ഫ്‌ലോറസ് മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഈസ്റ്റ് നുസ...
സെൻസസിൽ ആദ്യമായി ജാതിയും; വിവരശേഖരണത്തിന് 40 ചോദ്യങ്ങളുടെ പട്ടിക, വിജ്ഞാപനം പുറത്തു വന്നു
ന്യൂഡൽഹി : ചരിത്രത്തില്‍ ആദ്യമായി സെന്‍സസില്‍ പൗരന്മാരുടെ ജാതി വിവരങ്ങള്‍ കൂടി ശേഖരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലിയാണ് ജാതി വിവരങ്ങൾ കൂടി ആവശ്യപ്പെടുന്നത്. പൗരന്മാരില്‍ നിന്നും വിവരങ്ങള്‍...
‘നാവികരുടെ മനോവീര്യം തകരുന്നു’, കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ ; ‘യുഎസ്എസ് അബ്രഹാം ലിങ്കണി’നെ തിരികെ വിളിക്കുന്നു
വാഷിങ്ടൺ : പശ്ചിമേഷ്യൻ ദൗത്യത്തിലുള്ള അമേരിക്കൻ വിമാനവാഹിനി കപ്പൽ 'യുഎസ്എസ് അബ്രഹാം ലിങ്കണി'നെ തിരികെ വിളിക്കാൻ യുഎസ്. യുഎസ്എസ് ലിങ്കണിലെ നാവികരുടെ മനോവീര്യം തകരുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. പകരം 'യുഎസ്എസ് ജോർജ്ജ്...
ശബരിമല നെയ്യ് ക്രമക്കേട് കേസിൽ മില്‍മയില്‍ പരിശോധന നടത്തി എസ്‌ഐടി, രേഖകള്‍ പിടിച്ചെടുത്തു
പത്തനംതിട്ട : ശബരിമല നെയ്യ് ക്രമക്കേട് കേസിനോട് ബന്ധപ്പെട്ട് മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട ഡയറിയില്‍ അന്വേഷണസംഘം പരിശോധന നടത്തി. രേഖകള്‍ പിടിച്ചെടുത്ത അന്വേഷണ സംഘം മാര്‍ക്കറ്റിങ് മാനേജറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു....
ചിന്ത ജെറോം ഡിവൈഎഫ്ഐ. പ്രസിഡന്റ് ആകും, വിജിന്‍ സെക്രട്ടറി; നേതൃത്വത്തില്‍ മാറ്റം വരുന്നു
തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം തിരഞ്ഞെടുക്കപ്പെട്ടേക്കും. നിലവിൽ സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമാണ് ചിന്താ ജെറോം. കഴിഞ്ഞദിവസം ചേർന്ന ഡിവൈഎഫ്ഐ ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം....
‘ജെഎൻയുവിൽ ക്ഷേത്രം പണിയണം’ ; ആവശ്യവുമായി വൈസ് ചാൻസലർ, വരുമാനം കൂട്ടാനെന്ന് വാദം
ലഖ്‌നൗ: ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസില്‍ ക്ഷേത്രം സ്ഥാപിക്കണമെന്ന് വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപ്പുടി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെഎൻയുവിന് ഫണ്ട് കണ്ടെത്താൻ ഇത് സഹായിക്കുമെന്നാണ് വിശദീകരണം. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ...

