Iran
യുഎസ് – ഇറാൻ ചർച്ചകൾ വഴിമുട്ടി ; നിർണ്ണായക യോഗത്തിൽ നിന്നും ട്രംപ് ഇറങ്ങിപ്പോയി
വാഷിങ്ടൺ : ഇറാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിളിച്ചുച്ചേർത്ത നിർണ്ണായക യോഗം ഫലം കാണാതെ പിരിഞ്ഞു. രണ്ട് മണിക്കൂർ നീണ്ട യോഗത്തിൽ നിന്ന്...
സമാധാനം ഇനിയുമകലെ! ; യുഎസ് വിമാനം വെടിവച്ചിട്ടതായി ഇറാൻ, നിഷേധിച്ച് പെൻ്റഗൺ
ടെഹ്റാൻ : സമാധാന ചർച്ചകളെ കാറ്റിൽ പറത്തി യു എസും ഇറാനും തമ്മിലുള്ള സംഘർഷം മറുഭാഗത്ത് രൂക്ഷമാകുന്നു. വെള്ളിയാഴ്ച പുലർച്ചെ, ഇറാന്റെ തീരദേശ പ്രവിശ്യയായ ബുഷെഹറിലും ഹോർമുസ് കടലിടുക്കിലും അമേരിക്ക കഴിഞ്ഞ ദിവസം...
സമാധാനമല്ല, പുലരുന്നത് യുദ്ധഭീതിതന്നെ!; ബന്ദർ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് താവളം ലക്ഷ്യമിട്ട് ഇറാൻ
ടെഹ്റാൻ : സമാധാനമല്ല, പുലരുന്നത് യുദ്ധഭീതിതന്നെയെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ. ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചറിയായി വ്യാഴാഴ്ച പുലർച്ചെ 4:50 ന് ഒരു...
‘ഇറാനെ പിന്തുണച്ചാൽ കടുത്ത നിലപാട്’; ഒമാനെതിരെ ട്രംപിൻ്റെ പരസ്യമായ ഭീഷണി!
വാഷിങ്ടൺ : ഒമാനെതിരെ സൈനിക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി യു എസ് പ്രസിഡൻ്റ് ഡൊനാൾഡ് ട്രംപ്. ഒമാൻ ഇറാനെ പിന്തുണച്ചാൽ അതിനെതിരെ അമേരിക്ക വളരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും ഒമാനെ ആക്രമിക്കുമെന്നുമാണ് ട്രംപിൻ്റെ താക്കീത്...
സമാധാനം ഭയപ്പെടുത്തി നേടാനോ ?; ചർച്ചകൾ തുടരുന്നതിനിടെ ഇറാനിൽ യുഎസ് സൈനിക ആക്രമണം
വാഷിങ്ടൺ : നിർണ്ണായകമായ സമാധാന ചർച്ചകൾ തുടരുന്നതിനിടെ ഇറാനിൽ സൈനിക ആക്രമണം നടത്തി യു എസ്. ദക്ഷിണ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും ഹോർമുസ് കടലിടുക്കിന് ) സമീപമുള്ള ഇറാനിയൻ കപ്പലുകൾക്കും നേരെയാണ്...
മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടിച്ച് ഇറാൻ ; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഡ്രോൺ തൊടുത്ത് മറുപടി ; ഹോർമുസ് കടലിടുക്ക് വീണ്ടും യുദ്ധസമാനം, ആഗോള വിപണി ആശങ്കയിൽ
ടെഹ്റാൻ : ഒമാൻ കടലിൽ ഇറാൻ്റെ വാണിജ്യ കപ്പൽ അമേരിക്കൻ സേന വെടിവെച്ച് പിടിച്ചെടുത്തതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടിച്ച് ഇറാൻ. ഒമാൻ കടലിൽ നിലയുറപ്പിച്ച അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഡ്രോൺ തൊടുത്തായിരുന്നുഇറാൻ്റെ മറുപടി. ഇറാന്റെ...
ഹോർമുസ് കടക്കാൻ ശ്രമിച്ച ഇന്ത്യൻ കപ്പലിനോട് മടങ്ങിപ്പോകാൻ ഉത്തരവിട്ട് ഇറാൻ സൈനിക സന്ദേശം
ന്യൂഡൽഹി : ഹോർമുസ് കടലിടുക്ക് കടന്നുപോകുന്ന ഇന്ത്യൻ കപ്പൽ തടഞ്ഞുനിർത്തി ഉടൻ തുറമുഖത്തേക്ക് മടങ്ങാൻ ഉത്തരവിട്ട് ഇറാനിയൻ സൈന്യം (IRGC). 'ഭാഗ്യ ലക്ഷ്മി' എന്ന് പേരുള്ള ഇന്ത്യൻ കപ്പലിലെ ജീവനക്കാരുമായി ഇറാനിയൻ നാവികസേനാംഗങ്ങൾ...
‘ഒരു മണിക്കൂറിനിടെ ഏഴ് കള്ളങ്ങൾ’; ട്രംപിനെതിരെ ഇറാൻ പാർലമെൻ്റ് സ്പീക്കർ ഖാലിബാഫ്
ടെഹ്റാൻ : അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒരു മണിക്കൂറിനുള്ളിൽ ഏഴ് കള്ളങ്ങൾ പറയുന്നുവെന്ന് ആരോപിച്ച് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്. അരിസോണയിലെ ഒരു ചടങ്ങിൽ ട്രംപ് നടത്തിയ പ്രസംഗത്തെ ഉദ്ധരിച്ചു കൊണ്ടാണ്...
ഇറാന് പരസ്യപിന്തുണയുമായി റഷ്യ ; ഉപരോധ നീക്കത്തിന് കടുത്ത വിമർശനം, നടപടി അന്താരാഷ്ട്ര വിപണിയെയും ആഗോള സാമ്പത്തിക മേഖലയെയും ദോഷകരമായി ബാധിക്കുമെന്ന് ക്രെംലിൻ വക്താവ്
മോസ്കോ : സമാധാനചർച്ചകൾ വഴി പിരിഞ്ഞതോടെ ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് റഷ്യ. അമേരിക്കയുടെ ഇത്തരം ഏകപക്ഷീയമായ നടപടികൾ അന്താരാഷ്ട്ര വിപണിയെയും ആഗോള...
ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടതിൽ കലിപ്പ് തീരാതെ ട്രംപ് ; ഒരു കപ്പലും ഹോർമുസ് കടത്തിവിടില്ലെന്ന് പ്രഖ്യാപനം
വാഷിങ്ടൺ : ഇറാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടതിൽ അമർഷം പൂണ്ട് കടുത്ത നടപടികളിലേക്ക് നീങ്ങാൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെ ഒരൊറ്റ കപ്പലും കടത്തിവിടില്ലെന്നും കപ്പൽ ഗതാഗതം പൂർണ്ണമായും തടയുമെന്നുമാണ്...

